പെരിന്തല്‍മണ്ണയിൽ യുവാവ് കുത്തേറ്റ് മരിച്ചു; അയല്‍വാസി അറസ്റ്റിൽ

പെരിന്തല്‍മണ്ണയിൽ യുവാവ് കുത്തേറ്റ് മരിച്ചു; അയല്‍വാസി അറസ്റ്റിൽ
മലപ്പുറം : മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലിപ്പറമ്പ് പുത്തന്‍വീട്ടില്‍ സുരേഷ് ബാബുവാണ് മരിച്ചത്. സംഭവത്തില്‍ ബന്ധുവും അയല്‍വാസിയുമായ സത്യനാരായണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മുമ്പും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പോലീസ് കൂട്ടിച്ചേര്‍ത്തു.

Tags

Share this story