" "
Kerala

അർജുനായുള്ള തെരച്ചിൽ ഒമ്പതാം ദിവസത്തിൽ; ആധുനിക ഉപകരണം എത്തിച്ച് പരിശോധന

[ad_1]

കർണാടകയിലെ ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി തെരച്ചിൽ ഇന്നും തുടരും. ഗംഗാവലി പുഴയിലാണ് തെരച്ചിൽ നടക്കുന്നത്. ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധന നടക്കും. മുൻ സൈനിക ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും. 

അർജുനെ കണ്ടെത്തുന്നതിനായി അത്യാധുനിക സ്‌കാനർ ഇന്ന് ഷിരൂരിലെത്തിക്കും. കഴിഞ്ഞ വർഷത്തെ സിക്കിം പ്രളയത്തിൽ തെരച്ചിൽ നടത്താൻ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വൻസി സ്‌കാനറാണ് ഷിരൂരിലും ഉപയോഗിക്കുന്നത്.

കര, നാവിക സേനകൾ ചേർന്ന് തെരച്ചിൽ നടത്തും. നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് സോണാർ സിഗ്നൽ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ ടവറിന്റെ ഭാഗങ്ങളോ ആകാമെന്നാണ് സൈന്യം കരുതുന്നത്.
 



[ad_2]

Related Articles

Back to top button
"
"