കോഴിക്കോട് ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം; 53 പേർക്ക് പരിക്ക്
Jul 4, 2024, 20:30 IST

[ad_1]
[ad_2]
കോഴിക്കോട് എലത്തൂരിൽ ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് മറിഞ്ഞു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന ബസും, കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിൽ സാജ് എന്ന ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. കോരപ്പുഴയ്ക്കും എലത്തൂരിനും സമീപമുള്ള പെട്രോൾ പമ്പിന് മുന്നിലാണ് അപകടം. ദീർഘ ദൂരം നേർരേഖയിലുള്ള റോഡിലൂടെ രണ്ട് വാഹനങ്ങളും അമിത വേഗത്തിലെത്തിയതാണ് അപകടത്തിന് കാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
[ad_2]