ചാലിയാറിന്റെ തീരത്ത് നിന്ന് രണ്ട് ശരീര ഭാഗങ്ങൾ കൂടി കണ്ടെത്തി

ചാലിയാറിന്റെ തീരത്ത് നിന്ന് രണ്ട് ശരീര ഭാഗങ്ങൾ കൂടി കണ്ടെത്തി

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിലിനിടെ ചാലിയാറിന്റെ തീരത്ത് നിന്ന് രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തി. മുണ്ടേരി ഇരുട്ടുകുത്തിയിൽ നിന്നും ചാലിയാർ കൊട്ടുപാറ കടവിൽ നിന്നുമാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സൂചിപ്പാറ മേഖലയിൽ അടക്കം ഇന്നും തെരച്ചിൽ തുടരുകയാണ്. 

ഏഴ് സംഘങ്ങളായാണ് കലക്കൻ പുഴ മുതൽ സൂചിപ്പാറ മൂന്നാം വെള്ളച്ചാട്ടം വരെ തെരച്ചിൽ നടത്തുന്നത്. ഫയർഫോഴ്‌സ്, എൻഡിആർഎഫ്, ഫോറസ്റ്റ്, സന്നദ്ധ പ്രവർത്തകർ അടക്കമുള്ളവർ വിവിധ ഇടങ്ങളിലെ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. 

അതേസമയം ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ധ സംഘം ഉരുൾപൊട്ടൽ മേഖലയിൽ പരിശോധന നടത്തുന്നതിനായി അടുത്താഴ്ച സ്ഥലം സന്ദർശിക്കും. ദുരന്തബാധിതരെ മാറ്റിപ്പാർപ്പിക്കാനായി സർക്കാർ പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും.
 

Tags

Share this story