പൂക്കോട് സർവകലാശാല മുൻ വിസിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ കമ്മീഷൻ

പൂക്കോട് സർവകലാശാല മുൻ വിസിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ കമ്മീഷൻ
[ad_1]

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ മുൻ വിസി എംആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. സമയബന്ധിതമായി നടപടിയെടുത്തില്ലെന്നാണ് കമ്മീഷൻ പറയുന്നത്. എംആർ ശശീന്ദ്രനാഥിനെ വിസി സ്ഥാനത്ത് നിന്ന് ഗവർണർ നേരത്തെ പുറത്താക്കിയിരുന്നു

സിദ്ധാർഥന്റെ മരണത്തിൽ സർവകലാശാലക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് കമ്മീഷൻ അന്വേഷിച്ചത്. സർവകലാശാല വിസി, അസി. വാർഡൻ, ഡീൻ, ആംബുലൻസ് ഡ്രൈവർ, അധ്യാപകർ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നൊക്കെ മൊഴിയെടുത്താണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്

ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥൻ ആൾക്കൂട്ട വിചാരണക്ക് വിധേയനായെന്ന് പിന്നാലെ കണ്ടെത്തിയിരുന്നു.
 


[ad_2]

Tags

Share this story