പാർവതി : PART 4

നോവൽ എഴുത്തുകാരി: ദേവിക എസ് കുളത്തിൽ നിന്നും പൊങ്ങി വന്ന രൂപം കണ്ട് അവൻ ഞെട്ടി.സ്വർണ്ണ കസവുള്ള മുണ്ട് ഉടുത്ത്, ചെങ്കതിർ പോലെ ഒരു രൂപം മുട്ടോളം
 

നോവൽ
എഴുത്തുകാരി: ദേവിക എസ്

കുളത്തിൽ നിന്നും പൊങ്ങി വന്ന രൂപം കണ്ട് അവൻ ഞെട്ടി.സ്വർണ്ണ കസവുള്ള മുണ്ട് ഉടുത്ത്, ചെങ്കതിർ പോലെ ഒരു രൂപം മുട്ടോളം മുടി.അതിമനോഹരിയായ ഒരു പെൺകുട്ടി.

” ഇതാരാ ഭഗവാനെ ദേവിയോ.”
മഹേഷ് അമ്പരന്നു.ദേവിയുടെ തനിസ്വരൂപം.അവൾ ഉയർന്നു വന്നപ്പോൾ ആ കാട്ടു പ്രദേശം മുഴുവൻ പ്രകാശം പരന്നതു പോലെ തോന്നി. അവൾ പോയി കുറച്ച് കഴിഞ്ഞാണ് അവന് ഒന്ന് അനങ്ങാൻ പോലും പറ്റിയത്.ഉടനെ അവൻ ഇല്ലാതേക്ക് ഓടി ശരൺ ഉണ്ടായിരുന്നു മുറ്റത്തുതന്നെ. വേഗം പോയി കുളിച്ചുവാ മഹേഷ് പൂജാരി എത്തി.കുളിച്ച് വന്നപ്പോൾ അവൻ കണ്ടു കത്തിച്ചുവച്ച നിലവിളക്കിനുo ചന്ദന തിരികൾക്കും ഇടയിൽ ഹോമാകുണ്ഡത്തിന് മുൻപിലായി കണ്ണടച്ചു കൈ കൂപ്പി ഇരിക്കുന്ന ആ ദേവിയെ ….അപ്സരസിനെ പോലെ.

” ഹോ ഇവളുടെ ജീവിതം ആണോ ദേവിക്ക് വേണ്ടി ബലി കഴിപ്പിക്കാൻ പോവുന്നത്. അവൻ അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്തില്ല.15 വയസ്സ് കഴിഞ്ഞ പെൺകുട്ടി , അവളുടെ മാനുഷിക ജീവിതം ഇനി 2 ഓ 3ഓ വര്ഷം കൂടി. പെട്ടന്നാണ് അവന് തോന്നിയത് അവളുടെ മുഖം എവിടെയോ കണ്ടു മറന്ന പോലെ. നല്ല പരിചയം തോന്നുന്നു. ആ മുഖത്തേക്ക് നോക്കുംതോറും പ്രിയപ്പെട്ട ആരെയോ കുറെ നാളായി കണ്ട പോലെ ഒരു ഫീലിങ്.

പെട്ടന്നാണതുണ്ടായത് വിളക്കിലെ ഒരു തിരി അണഞ്ഞു പോയി.ഹോമകുണ്ഡം അസാധാരണമായി ജ്വലിച്ചു.പൂജാരി മന്ത്രങ്ങൾ നിർത്തി പെട്ടന്നു കണ്ണ് തുറന്ന് അസ്വസ്ഥൻ ആയി.
എല്ലാവരും ഭയപ്പെട്ടു മഹേഷ് അടക്കം.

” എന്തു പറ്റി തിരുമേനി.”
അച്ഛൻ നമ്പൂതിരി ചോദിച്ചു

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…