ഹോം › ബിസിനസ്

നൂലിഴകളുടെ ചരിത്രവുമായി ‘മാസ്റ്റേഴ്സ് ഇൻ മേക്കിംഗ്’ പ്രദർശനത്തിന് ഫോർട്ട് കൊച്ചി പെപ്പർ ഹൗസിൽ തുടക്കമായി

By Metro Journal Team · 23 Nov 2026, 02:14 PM

ഇന്ത്യൻ നെയ്ത്ത് പാരമ്പര്യത്തെയും കരകൗശല വൈദഗ്ധ്യത്തെയും സമകാലിക കലയുമായി സംയോജിപ്പിക്കുന്ന ബർഗോയിൻ ഒറിജിനൽ മാസ്റ്റേഴ്സിന്റെ (ബി.ഒ.എം) ‘മാസ്റ്റേഴ്സ് ഇൻ മേക്കിംഗ്’ പ്രദർശനത്തിന് ഫോർട്ട് കൊച്ചി പെപ്പർ ഹൗസിൽ തുടക്കമായി. നവംബർ 23 വരെ നടക്കുന്ന ‘ത്രെഡ്സ് ഓഫ് കണ്ടിന്യുയിറ്റി: റീവീവിംഗ് ദി ഫ്യൂച്ചർ ഓഫ് ഹെറിറ്റേജ്’ എന്ന പ്രദർശനം അഞ്ചിത ബി.നായരാണ് ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.

രാജ്യവ്യാപകമായി ലഭിച്ച 180-ലധികം അപേക്ഷകളിൽ നിന്ന് ഡോ. മദൻ മീണ, ഹേമ ഷ്രോഫ് പട്ടേൽ, ഡോ. വന്ദന ഭണ്ഡാരി, ശ്രേയാൻസി സിംഗ് എന്നിവരടങ്ങുന്ന ജൂറിയാണ് 19 പേരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജാഗ്രിതി ഫുകൻ, കന്മായി പായുൻ, ദൈയ്ദ ജിതേന്ദ്ര, ദിനേശ് ഛിപ്പ, പോർഗായ് ആർട്ടിസാൻസ് അസോസിയേഷൻ എന്നീ അഞ്ച് ഗ്രാന്റ് ജേതാക്കൾ ഉൾപ്പെടെ 19 കലാകാരന്മാരുടെയും കൂട്ടായ്മകളുടെയും സൃഷ്ടികളാണ് പ്രദർശിപ്പിക്കുന്നത്. തുണിത്തരങ്ങളെ കേവലം ഒരു ഉൽപ്പന്നമായോ കരകൗശല വസ്തുവായോ മാത്രം കാണാതെ, ഓർമ്മകളുടെയും സ്വത്വത്തിന്റെയും അധ്വാനത്തിന്റെയും സമൂഹത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യ അറിവുകളുടെയും വാഹകരായാണ് പ്രദർശനം അവതരിപ്പിക്കുന്നത്.പ്രദർശനത്തോടനുബന്ധിച്ച് ഇന്ന് (നവംബർ 21) വൈകുന്നേരം 4 മുതൽ 5 വരെ കൾച്ചർ ടീമിന്റെ നേതൃത്വത്തിൽ ഡിസൈൻ വാക്ക്ത്രൂവും തുടർന്ന് 6 മുതൽ 7 വരെ ‘ദി ട്രാവലിംഗ് ത്രെഡ്: ടെക്സ്റ്റൈൽ, ട്രേഡ് ആൻഡ് കൾച്ചറൽ എക്സ്ചേഞ്ച്’ എന്ന പാനൽ ചർച്ചയും നടക്കും.

ജെയിംസ് ബെയർഡ്, കാതറിൻ ബെയർഡ്, ഡബ്ല്യു.എഫ്.ബി ബെയർഡ് ആൻഡ് കമ്പനി സി.ഇ.ഒ സുചിത്ര മേനോൻ, ഫാഷൻ ഡിസൈനർ കല്യാണി പ്രസാദ്, ടെക്സ്റ്റൈൽ ഗവേഷക ജൂഹി ശർമ്മ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുക്കും.

അഞ്ചിത ബി. നായർ മോഡറേറ്ററാകും. ഞായറാഴ്ച (നവംബർ 22) വൈകുന്നേരം 4 മുതൽ 6 വരെ ഡൽഹിയിലെ ‘റഫൂഘർ’ കൂട്ടായ്മയുടെ നേതൃത്വത്തിൽ തുന്നൽ കലയിലൂടെയുള്ള സൗഹൃദവും അതിജീവനവും ചർച്ച ചെയ്യുന്ന ശിൽപശാലയും നടക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#delhi#ഇന്ത്യ#കൊച്ചി#നവംബർ#ബെയർഡ്#സ്റ്റേ

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (23 നവംബർ 2026): പവന് ₹1,080 കൂടി; ഒരു പവന് ₹92,800ഗ്രാജ്വേറ്റ് അപ്രന്റീസ് നിയമനത്തിന് എഐ അഭിമുഖം; ഫെഡറൽ ബാങ്കിൽ നവംബർ 24 വരെ അപേക്ഷിക്കാംസ്വതന്ത്ര വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്താൻ കേരളം; കയറ്റുമതിക്കാർക്കായി ശിൽപശാല സംഘടിപ്പിച്ചുസ്വർണവില ഇന്ന് (22 നവംബർ 2026): മാറ്റമില്ല; ഒരു പവന് ₹91,720സ്വർണവില ഇന്ന് (21 നവംബർ 2026): പവന് ₹360 കുറഞ്ഞു; ഒരു പവന് ₹91,720സ്വർണവില ഇന്ന് (20 നവംബർ 2026): പവന് ₹3,760 കുറഞ്ഞു; ഒരു പവന് ₹92,080
പൂർണ്ണ പേജ് കാണുക ›