ഹോം › ബിസിനസ്

സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് കുറഞ്ഞ വിലയിൽ ലഭിക്കും

By News Desk · 26 Jan 2025, 03:30 PM

കഴിഞ്ഞ ജനുവരി 22നാണ് സാംസങ് എസ് 25 സീരീസിൽ മൂന്ന് ഫ്ലാഗ്‌ഷിപ്പ് സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കിയത്. സാംസങ് ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25 പ്ലസ്, ഗാലക്‌സി എസ് 25 അൾട്ര എന്നിവയാണ് കാലിഫോർണിയയിലെ സാൻജോസിൽ നടന്ന 2025 ഗാലക്‌സി അൾപാക്ക്‌ഡ് ഇവന്‍റിൽ പുറത്തിറക്കിയ ആ മൂന്ന് മോഡലുകൾ. ഈ സീരീസിലെ ഫോണുകൾ ഏറ്റവും കുറഞ്ഞ വിലയിൽ എവിടെ കിട്ടുമെന്നറിയാൻ പലർക്കും ആകാംക്ഷയുണ്ടാകും. എസ്‌ 25 സീരീസിലെ ഫോണുകളുടെ വില ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പരിശോധിക്കാം. സാംസങ് ഗാലക്‌സി എസ്‌ 25 സീരീസിന്‍റെ വില: ഗാലക്‌സി എസ്‌ 25 ബേസിക് മോഡലിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 80,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 92,999 രൂപയുമാണ്. അതേസമയം എസ്‌ 25 പ്ലസ് മോഡലിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 99,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,11,999 രൂപയാണ്. സാംസങ് ഗാലക്‌സി എസ്‌ 25 അൾട്ര മോഡലിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,29,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,41,999 രൂപയും 12 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,65,999 രൂപയുമാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വമ്പൻ പ്രഖ്യാപനവുമായി ജിയോ; ഫോൺ റീച്ചാർജിലും ഇനി ഒന്നെടുത്താൽ ഒന്ന് ഫ്രീമൂന്ന് വർഷത്തേക്ക് എല്ലാം അൺലിമിറ്റഡ്: പുതിയ ധമാക്ക പ്ലാനുമായി റിലയൻസ് ജിയോ15 രൂപയ്ക്ക് അൺലിമിറ്റഡ് ഡേറ്റ: പുതിയ പായ്ക്കുമായി ജിയോപോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് എയർടെൽ; ഇന്‍റർനാഷണൽ റോമിങ് സൗജന്യംകാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഡ്യുവോ’ എത്തി: വില 3 ലക്ഷത്തിന് 100 രൂപ കുറവ്റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍
പൂർണ്ണ പേജ് കാണുക ›