Friday, 13 November 2026 About Us · Contact Us

സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് കുറഞ്ഞ വിലയിൽ ലഭിക്കും

Where To Get The Samsung Galaxy S25 Series At A Low Price - സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് കുറഞ്ഞ വിലയിൽ ലഭിക്കും

കഴിഞ്ഞ ജനുവരി 22നാണ് സാംസങ് എസ് 25 സീരീസിൽ മൂന്ന് ഫ്ലാഗ്‌ഷിപ്പ് സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കിയത്. സാംസങ് ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25 പ്ലസ്, ഗാലക്‌സി എസ് 25 അൾട്ര എന്നിവയാണ് കാലിഫോർണിയയിലെ സാൻജോസിൽ നടന്ന 2025 ഗാലക്‌സി അൾപാക്ക്‌ഡ് ഇവന്‍റിൽ പുറത്തിറക്കിയ ആ മൂന്ന് മോഡലുകൾ. ഈ സീരീസിലെ ഫോണുകൾ ഏറ്റവും കുറഞ്ഞ വിലയിൽ എവിടെ കിട്ടുമെന്നറിയാൻ പലർക്കും ആകാംക്ഷയുണ്ടാകും. എസ്‌ 25 സീരീസിലെ ഫോണുകളുടെ വില ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പരിശോധിക്കാം. സാംസങ് ഗാലക്‌സി എസ്‌ 25 സീരീസിന്‍റെ വില: ഗാലക്‌സി എസ്‌ 25 ബേസിക് മോഡലിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 80,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 92,999 രൂപയുമാണ്. അതേസമയം എസ്‌ 25 പ്ലസ് മോഡലിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 99,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,11,999 രൂപയാണ്. സാംസങ് ഗാലക്‌സി എസ്‌ 25 അൾട്ര മോഡലിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,29,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,41,999 രൂപയും 12 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 1,65,999 രൂപയുമാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ