ഹോം › ഗൾഫ്

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എയര്‍പോര്‍ട്ട് റോഡ് ഒഴിവാക്കണമെന്ന് ഡ്രൈവര്‍മാരോട് ദുബൈ പൊലിസിന്റെ അഭ്യര്‍ഥന

By News Desk · 13 Dec 2024, 08:50 PM

ദുബൈ: ശൈത്യകാല അവധിയും ഫെസ്റ്റിവര്‍ സീസണും പ്രമാണിച്ച് നഗരത്തില്‍ കൂടുതല്‍ ആളുകളും വാഹനങ്ങളും എത്തുന്നത് പ്രമാണിച്ച് കഴിയുന്നതും എയര്‍പോര്‍ട്ട് റോഡിലൂടെയുള്ള യാത്ര ഒഴിവാക്കാണമെന്ന് ദുബൈ പൊലിസ് അഭ്യര്‍ഥിച്ചു. ദിനേന ശരാശരി 2.74 ലക്ഷം പേര്‍ വിമാനം കയറുകയും ഇറങ്ങുകയും ചെയ്യുന്നത് പരിഗണിച്ചാണ് ഈ റോഡില്‍ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്ക് കുറക്കാന്‍ അഭ്യര്‍ഥനയുമായി പൊലിസ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ദുബൈ വിമാനത്താവളം കൂടുതല്‍ തിരക്കുള്ളതായി മാറുകയാണ്. ഇത് മാസം അവസാനിക്കുന്നതുവരെ അതേ രീതിയില്‍ തുടരും. ഡിസംബര്‍ 13 മുതല്‍ 31വരെയുള്ള ദിവസങ്ങളില്‍ 52 ലക്ഷം യാത്രക്കാരെങ്കിലും വിമാനത്താവളത്തില്‍ വന്നുപോകുമെന്ന് ദുബൈ രാജ്യാന്തര വിമാനത്താവള അധികൃതരും കഴിഞ്ഞ ദിവസം വ്യക്കമാക്കിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai Airport Road

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›