ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എയര്‍പോര്‍ട്ട് റോഡ് ഒഴിവാക്കണമെന്ന് ഡ്രൈവര്‍മാരോട് ദുബൈ പൊലിസിന്റെ അഭ്യര്‍ഥന
ദുബൈ: ശൈത്യകാല അവധിയും ഫെസ്റ്റിവര്‍ സീസണും പ്രമാണിച്ച് നഗരത്തില്‍ കൂടുതല്‍ ആളുകളും വാഹനങ്ങളും എത്തുന്നത് പ്രമാണിച്ച് കഴിയുന്നതും എയര്‍പോര്‍ട്ട് റോഡിലൂടെയുള്ള യാത്ര ഒഴിവാക്കാണമെന്ന് ദുബൈ പൊലിസ് അഭ്യര്‍ഥിച്ചു. ദിനേന ശരാശരി 2.74 ലക്ഷം പേര് വിമാനം കയറുകയും ഇറങ്ങുകയും ചെയ്യുന്നത് പരിഗണിച്ചാണ് ഈ റോഡില്‍ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്ക് കുറക്കാന്‍ അഭ്യര്‍ഥനയുമായി പൊലിസ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ദുബൈ വിമാനത്താവളം കൂടുതല്‍ തിരക്കുള്ളതായി മാറുകയാണ്. ഇത് മാസം അവസാനിക്കുന്നതുവരെ അതേ രീതിയില്‍ തുടരും. ഡിസംബര്‍ 13 മുതല്‍ 31വരെയുള്ള ദിവസങ്ങളില്‍ 52 ലക്ഷം യാത്രക്കാരെങ്കിലും വിമാനത്താവളത്തില്‍ വന്നുപോകുമെന്ന് ദുബൈ രാജ്യാന്തര വിമാനത്താവള അധികൃതരും കഴിഞ്ഞ ദിവസം വ്യക്കമാക്കിയിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ദുബായ് വിമാനത്താവളങ്ങളില്‍ ഇനി ഡിടിസിയുടെ ടാക്സി സര്‍വീസ് മാത്രം

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
