ഹോം › ഗൾഫ്

ഫ്‌ളൈയിങ് ടാക്‌സി: കൂടുതല്‍ കമ്പനികള്‍ മുന്നോട്ടുവരുന്നതായി ജിസിസിഎ

By News Desk · 14 Dec 2024, 01:01 PM

അബുദാബി: രാജ്യത്ത് ഫ്‌ളൈയിങ് ടാക്‌സി സര്‍വിസ് ആരംഭിക്കാന്‍ കൂടുതല്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ച് സമീപിക്കുന്നതായും ഇവരുമായി ചര്‍ചകള്‍ നടക്കുന്നതായും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി(ജിസിഎഎ) അസി. ഡയരക്ടര്‍ ജനറല്‍ എന്‍ജിനിയര്‍ അഖീല്‍ അല്‍ സറൂനി അറിയിച്ചു. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണ്, പറക്കും ടാക്‌സി സര്‍വിസ് എന്നത് ധാരാളം സുരക്ഷാ പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കേണ്ട വിഷയമാണ്. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി കൂടുതല്‍ പ്രതികരണം നടത്തേണ്ട ഘട്ടം എത്തിയിട്ടില്ല. അബുദാബിക്കും ദുബൈയിക്കും ഇടയില്‍ ആര്‍ച്ചര്‍ ആന്റ് ജോബി കമ്പനി 2026ന്റെ തുടക്കത്തില്‍തന്നെ സര്‍വിസ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്തിന് നൂതനവും പരിസ്ഥിതി സൗഹൃദവുമായ ഒരു പുതിയ ഗതാഗത മാര്‍ഗം പരിചയപ്പെടുത്തുകയെന്ന പദ്ധതിയുടെ ഭാഗമാണിത്. ഇത് ആരംഭിച്ചാല്‍ ലോകത്തില്‍ ആദ്യമായി ഫ്‌ളൈയിങ് ടാക്‌സി തുടങ്ങുന്ന രാജ്യമെന്ന റെക്കാര്‍ഡും യുഎഇക്ക് സ്വന്തമാവും. ജിസിസിഎയുടെ പക്കല്‍ ആര്‍ച്ചര്‍ ആന്റ് ജോബി ഉള്‍പ്പെടെ രണ്ട് അപേക്ഷകളാണ് ഉള്ളത്. ഇവര്‍ രണ്ടും 2026ന്റെ തുടക്കത്തില്‍ സര്‍വിസ് ആരംഭിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#companies#Flying taxi#GCCA

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ സൂഖ് വാഖിഫിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചുബഹ്‌റൈനിലെ ഇസ എയർബേസിലുള്ള യു.എസ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. മേഖലയിൽ സുരക്ഷ ശക്തമാക്കിയുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചുഇറാൻ്റെ ആക്രമണങ്ങൾ ശക്തമാകുന്നു; പ്രതിരോധം തീർക്കാൻ കുവൈത്തിൽ സംയുക്ത സൈന്യത്തെ വിന്യസിക്കാൻ ഗൾഫ് രാജ്യങ്ങൾഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തിഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ
പൂർണ്ണ പേജ് കാണുക ›