ഹോം › ഗൾഫ്

ബഹ്‌റൈനിൽ ഇറാൻ ആക്രമണം; മനാമയിലെ വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തം

By Metro Journal Team · 22 Nov 2026, 10:28 AM

ബഹ്‌റൈനിലെ രണ്ട് യുഎസ് റഡാർ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാൻ റവല്യൂഷണറി ഗാർഡ്സ്. ഇറാൻ ആക്രമണത്തിൽ മനാമയിലെ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി. ഷെയ്ഖ് ഈസ, ജുഫൈർ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളാണ് ഇറാൻ ലക്ഷ്യമിട്ടത്. യുഎസ് സൈനിക താവളങ്ങളിലെ വ്യോമപ്രതിരോധ റഡാറുകൾ മിസൈലുകളും ഡ്രോണുകളും ഉപയോ​ഗിച്ച് തകർത്തതായും ഇറാൻ അവകാശപ്പെട്ടു.

നിലവിൽ തീ നിയന്ത്രണ വിധേയമാണ്. ആക്രമണത്തിൽ ആളപായമില്ലെന്നും കനത്ത നാശനഷ്‌ടമുണ്ടായെന്നുമാണ് ബഹ്‌റൈന്റെ പ്രതികരണം. നിരവധി മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ചു. സാധാരണക്കാർ താമസിക്കുന്ന മേഖലകൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയത് ഹീനമായ ആക്രമണമാണെന്നും ബഹ്റൈൻ കുറ്റപ്പെടുത്തി. സുരക്ഷാ സ്ഥിതി​ഗതികൾ സാധാരണനിലയിലായെന്നും ബഹ്റൈൻ അറിയിച്ചു.

ഇറാൻ – യുഎസ് യുദ്ധം പുനഃരാരംഭിക്കുമെന്ന ആശങ്ക നിലനിൽക്കെ ഭൂഗർഭ മിസൈൽ നഗരത്തിന്റെ വീഡിയോ ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. ഇരട്ട ലോഞ്ചറുകൾ അടക്കമുള്ള വൻ മിസൈൽശേഖരം ദൃശ്യങ്ങളിൽ കാണാം. തിരിച്ചടിക്ക് സന്നദ്ധമാണെന്ന സൂചനയാണ് ദൃശ്യങ്ങളിലൂടെ ഇറാൻ നൽകിയത്. ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ സ്ഥാപിച്ച സ്‌ഫോടകവസ്‌തുക്കളിൽ തട്ടി എണ്ണ ടാങ്കറിനു തീപിടിച്ചു. രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ വ്യോമാക്രമണവും ഉണ്ടായി. ഒമാനിലെ ഖസബ് തീരത്തുനിന്ന് 11 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആദ്യ ആക്രമണം. രണ്ടാമത്തെ ആക്രമണത്തിൽ എണ്ണ ടാങ്കറിന്റെ എഞ്ചിൻ റൂമിൽ തീപടർന്നതായും റിപ്പോർട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#iran#ആക്രമണം#ആശങ്ക#ഇറാൻ#ടെഹ്‌റാൻ#പ്രതി

ബന്ധപ്പെട്ട വാർത്തകൾ

പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ വിഷയത്തിൽ തീരുമാനം നീട്ടിവെച്ച് ട്രംപ്: ഹൂതി ആക്രമണങ്ങളെത്തുടർന്ന് സൗദി അറേബ്യ അതീവ ജാഗ്രതയിൽ​റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; ആകാശത്തുവെച്ച് തകർത്ത് സഖ്യസേന: അവശിഷ്ടങ്ങൾ വീണ് നാശനഷ്ടംബഹ്‌റൈൻ സൂഖ് വാഖിഫിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചുബഹ്‌റൈനിലെ ഇസ എയർബേസിലുള്ള യു.എസ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. മേഖലയിൽ സുരക്ഷ ശക്തമാക്കിയുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചുഇറാൻ്റെ ആക്രമണങ്ങൾ ശക്തമാകുന്നു; പ്രതിരോധം തീർക്കാൻ കുവൈത്തിൽ സംയുക്ത സൈന്യത്തെ വിന്യസിക്കാൻ ഗൾഫ് രാജ്യങ്ങൾ
പൂർണ്ണ പേജ് കാണുക ›