ഹോം › ഗൾഫ്

ദുബൈ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അഞ്ച് മലയാളികള്‍ക്ക് സ്വര്‍ണം

By MJ News Desk · 10 Oct 2024, 10:20 PM

ഈ മാസം വിവിധ ദിവസങ്ങളില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 5 മലയാളികള്‍ക്ക് സ്വര്‍ണം. 19 ലക്ഷത്തോളം രൂപ(80,000 ദിര്‍ഹം) വില മതിക്കുന്ന സമ്മാനമാണ് ഇവര്‍ക്ക് ലഭിച്ചത്. 27 വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസിയായ ഫൈസല്‍ ഇബ്രാഹിം കുട്ടി, ദുബൈയില്‍ ജോലി ചെയ്യുന്ന പ്രസാദ് കൃഷ്ണപിള്ള, അബുദാബിയില്‍ ജോലി ചെയ്യുന്ന പനച്ചക്കുന്നില്‍ ഗോപിനാഥ് അജിത്. മസ്‌കത്തില്‍ ജോലി ചെയ്യുന്ന രാജന്‍ പിള്ള, ഖത്തറില്‍ പ്രവാസിയായ ഷാബിന്‍ നമ്പോലന്‍ എന്നിവര്‍ക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഫൈസല്‍ ഇബ്രാഹിം തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനം നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും സ്വര്‍ണം എല്ലാവരുമായി പങ്കിടുമെന്നും അദ്ദേഹം പ്രതികരിച്ചു. 12 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#big ticket#malayali#UAE

ബന്ധപ്പെട്ട വാർത്തകൾ

പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ വിഷയത്തിൽ തീരുമാനം നീട്ടിവെച്ച് ട്രംപ്: ഹൂതി ആക്രമണങ്ങളെത്തുടർന്ന് സൗദി അറേബ്യ അതീവ ജാഗ്രതയിൽ​റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; ആകാശത്തുവെച്ച് തകർത്ത് സഖ്യസേന: അവശിഷ്ടങ്ങൾ വീണ് നാശനഷ്ടംബഹ്‌റൈൻ സൂഖ് വാഖിഫിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചുബഹ്‌റൈനിലെ ഇസ എയർബേസിലുള്ള യു.എസ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. മേഖലയിൽ സുരക്ഷ ശക്തമാക്കിഇറാൻ്റെ ആക്രമണങ്ങൾ ശക്തമാകുന്നു; പ്രതിരോധം തീർക്കാൻ കുവൈത്തിൽ സംയുക്ത സൈന്യത്തെ വിന്യസിക്കാൻ ഗൾഫ് രാജ്യങ്ങൾഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തി
പൂർണ്ണ പേജ് കാണുക ›