ഹോം › ഗൾഫ്

കുവൈറ്റിലെ ദമ്പതികളുടെ മരണം: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്

By MJ Desk · 02 May 2025, 05:23 PM

കുവൈറ്റ് അബ്ബാസിയയിൽ മലയാളി നഴ്‌സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം സ്വദേശിനി ബിൻസി, കണ്ണൂർ സ്വദേശി സൂരജ് എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക പോലീസ് നിഗമനം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്തെ ഫ്‌ളാറ്റിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. ബുധനാഴ്ച രാത്രി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായി അയൽവാസികൾ പറഞ്ഞിരുന്നു. പിന്നീട് സംഭവസ്ഥലത്ത് എത്തിയ പോലീസിന് വാതിൽ തുറക്കാനായില്ല. പ്രോസിക്യൂട്ടറുടെ അനുമതിയോടെ വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനുള്ള തയ്യാറെടുപ്പിലായിരുന്നു ദമ്പതികൾ. രണ്ട് മക്കളെ നാട്ടിലേക്കാ ഇരുവരും ആഴ്ചകൾക്ക് മുമ്പാണ് കുവൈറ്റിലേക്ക് തിരിച്ചെത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ സൂഖ് വാഖിഫിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചുബഹ്‌റൈനിലെ ഇസ എയർബേസിലുള്ള യു.എസ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. മേഖലയിൽ സുരക്ഷ ശക്തമാക്കിയുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചുഇറാൻ്റെ ആക്രമണങ്ങൾ ശക്തമാകുന്നു; പ്രതിരോധം തീർക്കാൻ കുവൈത്തിൽ സംയുക്ത സൈന്യത്തെ വിന്യസിക്കാൻ ഗൾഫ് രാജ്യങ്ങൾഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തിഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ
പൂർണ്ണ പേജ് കാണുക ›