ഹോം › ഗൾഫ്

ഒമാന്‍ ജിസിസി വന്യജീവി ദിനം ആഘോഷിച്ചു

By News Desk · 01 Jan 2025, 12:29 PM

മസ്‌കത്ത്: എന്‍വയണ്‍മെന്റ് അതോറിറ്റി(ഇവി)യുടെ നേതൃത്വത്തില്‍ ഒമാന്‍ ജിസിസി വന്യജീവി ദിനം ആഘോഷിച്ചു. സസ്‌റ്റൈനബിള്‍ മറൈന്‍ വൈല്‍ഡ് ലൈഫ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇന്നലെ ആഘോഷം സംഘടിപ്പിച്ചത്. എല്ലാ വര്‍ഷവും ഡിസംബര്‍ 30ന് ആണ് ജിസിസി രാജ്യങ്ങള്‍ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ രാജ്യത്തെ പൗരന്മാരെയും പ്രവാസികളെയും ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ട് വന്യജീവി ദിനം കൊണ്ടാടുന്നത്. ഇഎയുടെ നേതൃത്വത്തില്‍ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. വന്യജീവി സര്‍വേ, ഫീല്‍ഡ് സ്റ്റഡീസ് എന്നിവയെല്ലാം രാജ്യം മുഴുവന്‍ നടത്താറുണ്ട്. വന്യജീവികളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ ഉറപ്പാക്കാനും ഇവിയുടെ നേതൃത്വത്തില്‍ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#GCC Wildlife Day#Oman

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›