ഹോം › ഗൾഫ്

ആഘോഷ ദിനങ്ങളില്‍ വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കുമെന്ന് ഒമാന്‍

By News Desk · 26 Feb 2025, 11:25 AM

മസ്‌കറ്റ്: രാജ്യത്ത് ആഘോഷ ദിനങ്ങളില്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട സമയത്തെല്ലാം വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കുമെന്ന് ഒമാന്‍ അധികൃതര്‍. റമദാന്‍ ഉള്‍പ്പെടെയുള്ള ആഘോഷ ദിനങ്ങള്‍, ആഴ്ചയിലെ അവസാന പ്രവര്‍ത്തി ദിനം, മറ്റു പൊതു അവധിദിനങ്ങള്‍ എന്നിവയില്‍ വൈകുന്നേരം അഞ്ചിനും രാവിലെ ഏഴിനും ഇടയില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേറ്ററി ചെയര്‍മാന്‍ ഡോ. മന്‍സൂര്‍ താലിബ് അല്‍ ഹിനായി വ്യക്തമാക്കി. ഇതുപോലുള്ള സമയങ്ങളിലെല്ലാം വൈദ്യുതി തടസപ്പെടുന്നത് ് നിരോധിച്ചിരിക്കുകയാണ്. ഉപഭോക്താക്കളുടെ സൗകര്യവും ആഗ്രഹവും പരിഗണിച്ചാണ് പ്രധാനപ്പെട്ട നേരങ്ങളിലെല്ലാം തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കാന്‍ അതോറിറ്റി നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Oman

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›