ഹോം › ഗൾഫ്

രാജ്യത്ത് ഇ-സിഗരറ്റുകള്‍ നിരോധിക്കില്ലെന്ന് സഊദി

By News Desk · 29 Jan 2025, 06:46 PM

റിയാദ്: ഇ-സിഗരറ്റുകള്‍ രാജ്യത്ത് നിരോധിക്കാന്‍ യാതൊരു നീക്കവും നടക്കുന്നില്ലെന്ന് എസ്എഫ്ഡിഎ(സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി) വ്യക്തമാക്കി. പുകയില നിയന്ത്രണത്തിനുള്ള രാജ്യാന്തര ചര്‍ച്ചയായ റൊട്ടാന ഖലേജിയുടെ ഫൈ അല്‍ സൗറയില്‍ പങ്കെടുക്കവേയാണ് എസ്എഫ്ഡിഎ സിഇഒ ഡോ. ഹിഷാം അല്‍ ജാദേ ഇ-സിഗരറ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. പരമ്പരാഗത രീതിയില്‍ ആളുകള്‍ തുടരുന്ന പുകവലിക്കുള്ള ബദലല്ല ഇ-സിഗരറ്റ്. ഇ-സിഗരറ്റുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല നിയന്ത്രണങ്ങള്‍ക്കും വിധേയമാണെന്ന കാര്യവും അല്‍ ജാദേ ഓര്‍മിപ്പിച്ചു. ഞങ്ങളുടെ ലക്ഷ്യം നിരോധനമല്ല, പുകവലിക്കാരെ ആ ശീലത്തില്‍നിന്നും അടര്‍ത്തിമാറ്റാന്‍ ആവശ്യമായ സഹായം ചെയ്യുകയെന്നതാണ്. പുകയില കമ്പനികള്‍ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് അതോറിറ്റി ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›