രാജ്യത്ത് ഇ-സിഗരറ്റുകള്‍ നിരോധിക്കില്ലെന്ന് സഊദി
റിയാദ്: ഇ-സിഗരറ്റുകള്‍ രാജ്യത്ത് നിരോധിക്കാന്‍ യാതൊരു നീക്കവും നടക്കുന്നില്ലെന്ന് എസ്എഫ്ഡിഎ(സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി) വ്യക്തമാക്കി. പുകയില നിയന്ത്രണത്തിനുള്ള രാജ്യാന്തര ചര്‍ച്ചയായ റൊട്ടാന ഖലേജിയുടെ ഫൈ അല്‍ സൗറയില്‍ പങ്കെടുക്കവേയാണ് എസ്എഫ്ഡിഎ സിഇഒ ഡോ. ഹിഷാം അല്‍ ജാദേ ഇ-സിഗരറ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. പരമ്പരാഗത രീതിയില്‍ ആളുകള്‍ തുടരുന്ന പുകവലിക്കുള്ള ബദലല്ല ഇ-സിഗരറ്റ്. ഇ-സിഗരറ്റുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല നിയന്ത്രണങ്ങള്‍ക്കും വിധേയമാണെന്ന കാര്യവും അല്‍ ജാദേ ഓര്‍മിപ്പിച്ചു. ഞങ്ങളുടെ ലക്ഷ്യം നിരോധനമല്ല, പുകവലിക്കാരെ ആ ശീലത്തില്‍നിന്നും അടര്‍ത്തിമാറ്റാന്‍ ആവശ്യമായ സഹായം ചെയ്യുകയെന്നതാണ്. പുകയില കമ്പനികള്‍ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് അതോറിറ്റി ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
