ഹോം › ഗൾഫ്

10 വര്‍ഷത്തിനകം ഹോട്ടല്‍ മുറികളുടെ എണ്ണം എട്ടുലക്ഷത്തിലേക്കു എത്തിക്കുമെന്ന് സഊദി മന്ത്രി

By News Desk · 25 Jan 2025, 12:32 PM

റിയാദ്: 10 വര്‍ഷത്തിനകം രാജ്യത്തെ ഹോട്ടല്‍ മുറികളുടെ എണ്ണം നിലവിലുള്ള നാലു ലക്ഷത്തില്‍നിന്നും നേര്‍ ഇരട്ടിയായ എട്ടുലക്ഷത്തിലേക്ക് എത്തിക്കുമെന്ന് സഊദി വിനോദസഞ്ചാര മന്ത്രി അഹമ്മദ് അല്‍ ഖാതിബ്. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവേയാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. 2030 ആവുമ്പോഴേക്കും ലോകത്തിലെ ഏറ്റവും മികച്ച ഏഴാമത്തെ വിനോദസഞ്ചാര കേ്ന്ദ്രമായി രാജ്യത്തെ മാറ്റാനാണ് ശ്രമം. സഊദിയുടെ വിനോദസഞ്ചാര മേഖല അതിവേഗം വളരുകയാണ്. ഇതിന് ഇടയാക്കുന്നത് നിയോം പോലുള്ള വമ്പന്‍ പദ്ധതികളാണ്. ചെങ്കടല്‍ തീരത്തുള്ള ഈ പദ്ധതി അത്യാഢംബര ഇക്കോ ടൂറിസം പ്രോജക്ടാണ്. ഇത് ലോകത്തിന്റെ വിനോദസഞ്ചാര നിലവാരത്തെ പൊളിച്ചെഴുതുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ സൂഖ് വാഖിഫിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചുബഹ്‌റൈനിലെ ഇസ എയർബേസിലുള്ള യു.എസ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. മേഖലയിൽ സുരക്ഷ ശക്തമാക്കിയുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചുഇറാൻ്റെ ആക്രമണങ്ങൾ ശക്തമാകുന്നു; പ്രതിരോധം തീർക്കാൻ കുവൈത്തിൽ സംയുക്ത സൈന്യത്തെ വിന്യസിക്കാൻ ഗൾഫ് രാജ്യങ്ങൾഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തിഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ
പൂർണ്ണ പേജ് കാണുക ›