ഹോം › ഗൾഫ്

ജറുസലേം വെടിവെപ്പിനെ അപലപിച്ച് യുഎഇ; എല്ലാതരം അക്രമങ്ങളെയും ഭീകരവാദത്തെയും എതിർക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

By Metro Desk · 08 Sep 2025, 06:41 PM

അബുദാബി: ജറുസലേമിൽ നടന്ന വെടിവെപ്പിനെ യുഎഇ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ഇസ്രായേലി പൗരൻമാർ കൊല്ലപ്പെട്ടതിലും നിരവധി പേർക്ക് പരിക്കേറ്റതിലും യുഎഇ ദുഃഖം രേഖപ്പെടുത്തി. എല്ലാത്തരം അക്രമങ്ങളെയും ഭീകരവാദത്തെയും എതിർക്കുന്ന നിലപാടാണ് യുഎഇയ്ക്കുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

​അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച യുഎഇ, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും യുഎഇ ഊന്നിപ്പറഞ്ഞു.

​ഇസ്രായേലിലെ ബസ് സ്റ്റോപ്പിൽ രണ്ട് പലസ്തീൻ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇസ്രായേലി പോലീസ് അറിയിച്ചു. ഗാസയിലെ സംഘർഷങ്ങൾക്കിടയിൽ ഈ മേഖലയിൽ നടക്കുന്ന ഏറ്റവും പുതിയ അക്രമ സംഭവങ്ങളിൽ ഒന്നാണിത്. ഹമാസ് ഈ ആക്രമണത്തെ “അധിനിവേശത്തിന്റെ കുറ്റകൃത്യങ്ങളോടുള്ള സ്വാഭാവിക പ്രതികരണം” എന്ന് വിശേഷിപ്പിച്ചു. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›