ഹോം › ഗൾഫ്

ലബനീസ് പ്രസിഡന്റിന് യുഎഇ ഭരണാധികാരികളുടെ അഭിനന്ദനം

By News Desk · 10 Jan 2025, 09:18 PM

അബുദാബി: ലബനോണിന്റെ പുതിയ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ജോസഫ് ഔണിന് യുഎഇ ഭരണാധികാരികളുടെ അഭിനന്ദനം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനുമാണ് ജോസഫ് ഔണിനെ അഭിനന്ദിച്ച് സന്ദേശം അയച്ചത്. ലബനോണിന്റെ സൈനിക മേധാവിയായിരുന്ന വ്യക്തിയാണ് ഇന്നലെ പ്രസിഡന്റായി ലബനീസ് പാര്‍ലമെന്റ് തെരെഞ്ഞെടുത്ത ജോസഫ് ഔണ്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രസിഡന്റിന്റെ അഭാവത്തില്‍ രാജ്യത്തെ നയിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ സൂഖ് വാഖിഫിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; താമസക്കാരെ ഒഴിപ്പിച്ചുബഹ്‌റൈനിലെ ഇസ എയർബേസിലുള്ള യു.എസ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. മേഖലയിൽ സുരക്ഷ ശക്തമാക്കിയുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചുഇറാൻ്റെ ആക്രമണങ്ങൾ ശക്തമാകുന്നു; പ്രതിരോധം തീർക്കാൻ കുവൈത്തിൽ സംയുക്ത സൈന്യത്തെ വിന്യസിക്കാൻ ഗൾഫ് രാജ്യങ്ങൾഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, 13 പേരെ രക്ഷപ്പെടുത്തിഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ
പൂർണ്ണ പേജ് കാണുക ›