ഹോം › കേരളം

കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു

By News Desk · 16 Jul 2024, 08:20 AM

[ad_1]

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപകനാശനഷ്ടം. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂർ കോളാരിയിൽ കുഞ്ഞാമിനയാണ്(51) മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള വയലിലാണ് അപകടമുണ്ടായത്. താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

താമരശ്ശേരി ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് മരം വീണത്. ഫയർഫോഴ്‌സും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി മരം മുറിച്ചുമാറ്റി. കുറ്റ്യാടി ചുരം റോഡിൽ മരം വീണതിനെ തുടർന്ന്  ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. മൂന്നാർ ഗ്യാപ്പ് റോഡിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ലോവർ പെരിയാർ വൈദ്യുതി നിലയത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് ഫീഡറുകൾ തകർന്നു. കണ്ണൂരും കാസർകോടും നിരഴധി വീടുകൾ തകർന്നു. പലയിടത്തും വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണു. 

പന്തളത്ത് ഇന്നലെ വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി പോസ്റ്റുകളും മരങ്ങളും വീണു. വയനാട് പുൽപ്പള്ളിയിൽ വീടിനോടു ചേർന്ന 50 അടി താഴ്ചയുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു.
 

[ad_2]

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›