ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ 10 പ്രതികൾ; ശബരിമലയിലെ സ്വർണക്കൊള്ളയിൽ കേസെടുത്തു
Updated: Oct 11, 2025, 21:44 IST
ശബരിമലയിലെ സ്വർണക്കൊള്ളയിൽ അന്വേഷണ സംഘം കേസെടുത്തു. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയാക്കിയാണ് എസ്ഐടി (പ്രത‍്യേക അന്വേഷണ സംഘം) കേസെടുത്തിരിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റി അടക്കം 10 പ്രതികളുള്ള കേസിൽ വിശ്വാസ വഞ്ചന, വ‍്യാജരേഖ ചമക്കൽ, കവർച്ച, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഒൻപത് ദേവസ്വം ബോർഡ് ഉദ‍്യോഗസ്ഥരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് തന്നെയാണ് പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെയും മേധാവി.
അതേസമയം, ദ്വാരപാലക ശിൽപ്പങ്ങൾ പരിശോധിക്കുന്ന സമയം സന്നിധാനത്ത് ഹാജരാകണമെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയോട് ജസ്റ്റിസ് കെ.ടി. ശങ്കരൻ നിർദേശിച്ചിട്ടുണ്ട്.