ഹോം › കേരളം

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

By Metro Journal Team · 13 Nov 2026, 10:54 AM

തിരുവനന്തപുരം: ജനുവരി 2ന് ചങ്ങനാശേരി എൻഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാൻ മുഖ‍്യമന്ത്രി വി.ഡി. സതീശൻ. മുഖ‍്യമന്ത്രിയായ ശേഷം ആദ‍്യമായിട്ടാണ് അദ്ദേഹം എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിൽ എത്തുന്നത്.

മുഖ‍്യമന്ത്രിയും എൻഎസ്എസും നടത്തിയ ചർച്ചകളിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മുഖ‍്യമന്ത്രിക്കൊപ്പം ആരോഗ‍്യവകുപ്പ് മന്ത്രി കെ. മുരളീധരനും മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമാകും.

നേരത്തെ 5 വർഷം മുൻപായിരുന്നു മുഖ‍്യമന്ത്രി എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചത്. ഇതോടെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും മുഖ‍്യമന്ത്രിയും തമ്മിലുള്ള പിണക്കം അവസാനിച്ചേക്കും. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനില്ലെന്ന് മുഖ‍്യമന്ത്രി നേരത്തെ പരാമർശം നടത്തിയിരുന്നു.

ഇതിനെതിരേ സുകുമാരൻ നായരും വിമർശനവുമായി രംഗത്തെത്തിയിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയി കാലു പിടിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#vd satheeshan#തിരുവനന്തപുരം#പരാമർശം#വിമർശനം

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
പൂർണ്ണ പേജ് കാണുക ›