ഹോം › കേരളം

ആലപ്പുഴയിൽ ശക്തമായ കാറ്റിൽ കടയുടെ മേൽക്കൂര തകർന്നുവീണ് 18 വയസുകാരിക്ക് ദാരുണാന്ത്യം

By MJ Desk · 26 May 2025, 05:13 PM

ആലപ്പുഴയിൽ ശക്തമായ മഴയിലും കാറ്റിലും പെട്ട് കടയുടെ മേൽക്കൂര തകർന്നുവീണ് 18 വയസുകാരി മരിച്ചു. പള്ളാത്തുരുത്തി സ്വദേശി നിത്യയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബീച്ചിൽ വന്നതായിരുന്നു നിത്യ. മഴ പെയ്തപ്പോൾ കടവരാന്തയിൽ കയറി നിൽക്കുകയായിരുന്നു കടയുടെ മേൽക്കൂര പൊളിഞ്ഞ് നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി രാജകുമാരി കുംഭപ്പാറയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഏലത്തോട്ടത്തിൽ നിന്ന മരം റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു. 11 കെവി ലൈനിന് മുകളിലാണ് മരം വീണത്. വൈദ്യുതി പൂർണമായും തടസ്സപ്പെട്ടു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›