ഹോം › കേരളം

നാഗർകോവിലിൽ നിയന്ത്രണം നഷ്ടമായ കാർ കനാലിലേക്ക് മറിഞ്ഞ് മലയാളിയായ 51കാരൻ മരിച്ചു

By MJ Desk · 20 May 2025, 08:37 AM

നാഗർകോവിൽ ഭൂതപ്പാണ്ടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് 51കാരൻ മരിച്ചു. ഇരിയണലിന് സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫർ ആണ് മരിച്ചത്. കുവൈത്തിൽ നിന്നും രണ്ട് ദിവസം മുമ്പാണ് ക്രിസ്റ്റഫർ നാട്ടിലെത്തിയത്. ഭാര്യ ജ്ഞാനശീല കുവൈത്തിൽ നഴ്‌സാണ്. ബന്ധുവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ ഞായറാഴ്ച വൈകിട്ടാണ് കാറിൽ ഭൂതപ്പാണ്ടിയിൽ എത്തിയത്. ഇവിടെ നിന്ന് തിരിച്ചുവരുന്നതിനിടെയാണ് അപകടം. നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ അരശിയർ കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ക്രിസ്റ്റഫറെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›