ഹോം › കേരളം

മൂവാറ്റുപുഴയിൽ അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് മോഷണം; സ്വർണം നഷ്ടപ്പെട്ടു

By MJ Desk · 20 Jan 2025, 02:39 PM

മൂവാറ്റുപുഴയിൽ അടഞ്ഞുകിടന്ന വീടിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന് മോഷണം. നിർമല കോളേജിന് സമീപം അടഞ്ഞുകിടന്ന പുൽപ്പറമ്പിൽ സെബാസ്റ്റ്യൻ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. സെബാസ്റ്റിയൻ മാത്യുവും കുടുംബവും വർഷങ്ങളായി വിദേശത്താണ് താമസം. വീട് നോൽക്കാനേൽപ്പിച്ച സുഹൃത്ത് അഗസ്റ്റിൻ തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അഗസ്റ്റിൻ രാവിലെ വീട്ടിൽ എത്തുമ്പോൾ വീടിന്റെ പ്രധാന വാതിലും പിൻവശത്തെ വാതിലും പൂട്ട് തകർത്ത നിലയിലായിരുന്നു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. മൂവാറ്റുപുഴ പോലീസും ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›