ഹോം › കേരളം

ഒറ്റപ്പാലത്ത് നിർമാണത്തിലിരുന്ന വീട്ടിലേക്ക് പെട്രോൾ ബോംബേറ്; രണ്ട് തൊഴിലാളികൾക്ക് പരുക്ക്

By MJ Desk · 13 Jan 2025, 12:13 PM

ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരുക്കേറ്റു. കോഴിക്കോട് സ്വദേശികളായ നിർമാണ തൊഴിലാളികൾക്കാണ് പരുക്കേറ്റത്. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ചുനങ്ങാട് വാണിവിലാസിനിയിലാണ് ആക്രമണം. നിർമാണത്തിലിരുന്ന വീട്ടിൽ കിടന്നുറങ്ങുന്നതിനിടെയാണ് ആക്രമണം. ജിഷ്ണു(27), പ്രജീഷ്(40) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അയൽവാസിയായ യുവാവാണ് പെട്രോൾ ബോംബെറിഞ്ഞത്. വീട്ടുകാരുമായുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›