{"vars":{"id": "89527:4990"}}

ഐപിഎല്ലിൽ ഇന്ന് ജീവൻമരണ പോരാട്ടം; എലിമിനേറ്ററിൽ മുംബൈയും ഗുജറാത്തും നേർക്കുനേർ

 
ഐപിഎല്ലിൽ ഇന്ന് ജീവൻമരണ പോരാട്ടം. എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. പരാജയപ്പെടുന്ന ടീം ടൂർണമെന്റിൽ നിന്ന് പുറത്താകും. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്‌സുമായി മത്സരിക്കും. വൈകുന്നേരം 7.30ന് ചണ്ഡിഗഢിലാണ് മത്സരം സൂപ്പർ താരങ്ങളുടെ അഭാവം രണ്ട് ടീമിനെയും ബാധിച്ചേക്കും. 14 മത്സരങ്ങളിൽ നിന്ന് 538 റൺസ് നേടിയ ജോസ് ബട്‌ലർ ഇംഗ്ലണ്ടിലേക്ക് മടങ്ങിയത് ഗുജറാത്തിന് വലിയ ക്ഷീണമാണ്. ദക്ഷിണാഫ്രിക്കൻ പേസർ കഗീസ റബാദയും ടീം വിട്ടു മൂന്ന് അർധ സെഞ്ച്വറി അടക്കം നേടിയ റിയാൻ റിക്കൽറ്റിന്റെ അഭാവം മുംബൈക്ക് തിരിച്ചടിയാകും. ഇംഗ്ലണ്ട് ഓൾ റൗണ്ടർ വിൽ ജാക്‌സും മടങ്ങിപ്പോയിരുന്നു. ഓപണിംഗിൽ രോഹിതിനൊപ്പം ജോണി ബെയിർസ്‌റ്റോ ആകും ഇന്നിറങ്ങുക.