ഹോം › കേരളം

പുതിയങ്ങാടി നേർച്ചക്കിടെ ആന തുമ്പിക്കൈയിൽ ചുറ്റിയെറിഞ്ഞയാൾ ചികിത്സക്കിടെ മരിച്ചു

By MJ Desk · 10 Jan 2025, 03:07 PM

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ഇടഞ്ഞ ആന തുമ്പിക്കൈയിൽ ചുറ്റിയെറിഞ്ഞയാൾ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഏഴൂർ സ്വദേശി കൃഷ്ണൻ കുട്ടിയാണ്(60) മരിച്ചത്. കൃഷ്ണൻകുട്ടിയെയും ആലുക്കൽ ഹംസയെയുമാണ് ആന തുമ്പിക്കൈ കൊണ്ട് ചുറ്റിയെടുത്തത്. ഇതിനിടെ ഹംസ അത്ഭുതകരമായി രക്ഷപ്പെട്ടു. കൃഷ്ണൻകുട്ടിയെ തുമ്പിക്കൈയ്ക്കും കൊമ്പിനും ഇടയിലേക്ക് തൂക്കിയെടുത്ത് ഉയർത്തിയ ആന താഴേക്ക് എറിയുകയായിരുന്നു. മറ്റുള്ളവർ ഉടനെ കൃഷ്ണൻകുട്ടിയെ വലിച്ച് മാറ്റുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൃഷ്ണൻകുട്ടി ചികിത്സയിലായിരുന്നു അതേസമയം ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടറോട് ഹൈക്കോടതി ഇന്നലെ റിപ്പോർട്ട് തേടിയിരുന്നു. പരിപാടിക്ക് അനുമതി നൽകിയ കാര്യത്തിലടക്കം വിശദീകരണം നൽകണമെന്നാണ് കോടതി നിർദേശം

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
പൂർണ്ണ പേജ് കാണുക ›