{"vars":{"id": "89527:4990"}}

ആലപ്പുഴയിൽ ധൻബാദ് എക്‌സ്പ്രസിന്റെ കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
 

 

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടാനിരുന്ന ധൻബാദ് എക്‌സ്പ്രസിന്റെ കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തി. ട്രെയിനിന്റെ എസ് 5 കോച്ചിനടിയിലാണ് അറ്റ നിലയിൽ മനുഷ്യന്റെ കൈ കണ്ടെത്തിയത്. 

ട്രെയിൻ തട്ടി മരിച്ച ആരുടെയോ ആണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴയിൽ എത്തിയത്. ഇന്ന് ട്രെയിൻ പുറപ്പെടാനിരിക്കെയാണ് കൈ കണ്ടെത്തിയത്. 

ഇതോടെ തുടർന്ന് എസ് 5 കോച്ച് മാത്രം പിടിച്ചിട്ട ശേഷം ട്രെയിൻ യാത്ര തുടരുകയായിരുന്നു. സംഭവത്തിൽ ആർപിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.