{"vars":{"id": "89527:4990"}}

തിരുവനന്തപുരത്ത് അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടർ ഗുഡ്‌സ് ലോറിയുമായി കൂട്ടിയിടിച്ചു; അച്ഛൻ മരിച്ചു
 

 

തിരുവനന്തപുരം പോത്തൻകോട് ഞാണ്ടൂർക്കോണത്ത് അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടർ ഗുഡ്സ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛന് ദാരുണാന്ത്യം. വട്ടിയൂർക്കാവ് സ്വദേശിയായ മാത്യു ജോൺ(50) ആണ് മരിച്ചത്. 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ സിബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീകാര്യം ഭാഗത്തേക്ക് ഇലക്ട്രിക് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും. 

എതിരേ വന്ന ഗുഡ്സ് ലോറി ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റമാത്യു ജോണിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.