ഹോം › കേരളം

മലപ്പുറം ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു; രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു

By MJ Desk · 23 Jan 2025, 08:41 AM

മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കൂരങ്കലിൽ കാട്ടാന കിണറ്റിൽ വീണു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് സമീപവാസിയുടെ കിണറ്റിൽ കാട്ടാന വീണത്. വനംവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ് ഇന്നലെ രാത്രി കാട്ടാനക്കൂട്ടം ഇതിലെ വന്നപ്പോൾ കൂട്ടത്തിലൊരു ആന കിണറ്റിൽ വീണതെന്നാണ് സംശയിക്കുന്നത്. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിൽ ആൾമറയില്ല. കിണറ്റിൽ അധികം വെള്ളവും ഇല്ലെന്നാണ് വിവരം ജനവാസമേഖലയിലും കൃഷിയിടങ്ങളിലും കാട്ടാന എത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. സംഭവത്തിൽ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
പൂർണ്ണ പേജ് കാണുക ›