നിലമ്പൂരിൽ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയുടെ ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു
Jun 23, 2025, 15:00 IST
നിലമ്പൂരിൽ സ്വകാര്യ ഹോട്ടൽ മുറിയിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂവി കള്ളുഷാപ്പ് തൊഴിലാളി ദിനേശന്റെ മകൻ അജയ് കുമാറാണ്(23) മരിച്ചത്. പാർക്ക് റസിഡൻസി ഹോട്ടലിന്റെ മൂന്നാം നിലയിലെ 4002 നമ്പർ മുറിയിലാണ് അജയ് താമസിച്ചിരുന്നത്. പുലർച്ചെ റൂമിലെ ജനൽ വഴി പുറത്തേക്ക് വീഴുകയായിരുന്നു. മൂന്നാം നിലയിലെ ഹോട്ടൽ മുറിയുടെ ജനാല വഴിയാണ് താഴേക്ക് വീണത്. അപകടം സംഭവിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.