കാസർകോട് തളങ്കര മാലിക് ദിനാർ പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. ബംഗളൂരു സ്വദേശി ഫൈസാനാണ്(22) മരിച്ചത്. മാലിക് ദിനാർ പള്ളിയിൽ പ്രാർഥനക്ക് എത്തിയ സംഘത്തിലെ ആളാണ് അപകടത്തിൽപ്പെട്ടത്. കൂടെ അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. ഫൈസാന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കാസർകോട് മാലിക് ദിനാർ പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin