{"vars":{"id": "89527:4990"}}

പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം: ഞങ്ങൾ നടപടിയെടുത്തു, സമാന സംഭവത്തിൽ സിപിഎം എന്ത് ചെയ്തുവെന്ന് സതീശൻ
 

 

യു പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലിം ലീഗ് ഉചിതമായ നിലപാട് എടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു നേതാവും നടത്താൻ പാടില്ലാത്ത പരാമർശമായിരുന്നു അത്. ആരും അതിനെ പിന്തുണക്കുന്നില്ല. സമാന സംഭവങ്ങളിൽ സിപിഎം എന്ത് ചെയ്‌തെന്നും വിഡി സതീശൻ ചോദിച്ചു

യു പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശത്തെ കുറിച്ച് അറിഞ്ഞ് മണിക്കൂറുകൾക്കകം മുസ്ലിം ലീഗ് അയാളെ പുറത്താക്കി. ലീഗ് നേതൃത്വത്തെ അഭിനന്ദിക്കുന്നു. അയാൾ ചെയ്തത് തെറ്റാണ്. എല്ലാവരും ശക്തിയായി അതിനെ അപലപിച്ചു. എന്നാൽ രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമർശം നടത്തിയ എ വിജയരാഘവനെതിരെ സിപിഎം എന്ത് നടപടിയെടുത്തു

കെ കെ രമക്കെതിരെ, വീണ എസ് നായർക്കെതിരെ, ഉമ്മൻ ചാണ്ടിയുടെ മകൾക്കെതിരെ എത്ര അധിക്ഷേപകരമായ പരാമർശമാണ് സിപിഎം നടത്തിയത്. ഒരു നടപടിയുമുണ്ടായില്ല. വനിതാ മാധ്യമപ്രവർത്തകർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയപ്പോൾ ഇവരൊക്കെ എവിടെയായിരുന്നുവെന്നും സതീശൻ ചോദിച്ചു.