{"vars":{"id": "89527:4990"}}

ആക്ഷൻ ഹീറോ ബിജു താരം ഷെഫീഖ് എന്ന അൽകു 52 ലിറ്റർ മദ്യവുമായി പിടിയിൽ
 

 

സിനിമാ താരം അനധികൃത മദ്യവുമായി പിടിയിൽ. ജൂനിയർ ആർട്ടിസ്റ്റ് അൽകു എന്നറിയപ്പെടുന്ന ഷെഫീഖാണ് 52 ലിറ്റർ മദ്യവുമായി പിടിയിലായത്. തിരൂരങ്ങാടി സ്വദേശിയാണ് ഷെഫീഖ്

15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 58 ബോട്ടിൽ ബിയറുമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് അൽകു ശ്രദ്ധേയനാകുന്നത്.

മദ്യവിൽപ്പനയിലൂടെ ഇയാൾക്ക് ലഭിച്ച പേരാണ് അൽകു എന്നത്. ഓട്ടർഷ എന്ന ചിത്രത്തിലൂടെയാണ് ഷെഫീഖ് സിനിമയിലെത്തുന്നത്.