അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയതിൽ നടപടി; പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കം 4 പേരെ ലീഗ് പുറത്താക്കി
Jun 20, 2025, 11:39 IST
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ പിവി അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയ സംഭവത്തിൽ നടപടിയുമായി മുസ്ലിം ലീഗ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം നാല് പേരെ ലീഗ് പുറത്താക്കി. തിരുവമ്പാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി നേതൃത്വത്തെ വെല്ലുവിളിച്ചാണ് മുസ്ലിം ലീഗ് വിമതർ ഈ മാസം 15ന് തിരുവമ്പാടിയിൽ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചത്. സംഘടാകരായ നാല് പേരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ലീഗ് പുറത്താക്കിയത്. തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം അബ്ദുറഹ്മാൻ, അറഫി കാട്ടിപ്പരുത്തി, ഫൈസൽ മാതാംവീട്ടിൽ, റഫീഖ് പുല്ലൂരാംപാറ എന്നിവർക്കെതിരെയാണ് നടപടി.