{"vars":{"id": "89527:4990"}}

എലത്തൂരിൽ എ കെ ശശീന്ദ്രൻ സ്ഥാനാർഥി; പ്രഖ്യാപിച്ചത് എൻസിപി ദേശീയ നേതൃത്വം
 

 

എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ തന്നെ എൽഡിഎഫ് സ്ഥാനാർഥിയാകും. എൻസിപി ദേശീയ നേതൃത്വമാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. പ്രാദേശിക നേതാക്കളുടെ കടുത്ത എതിർപ്പ് തള്ളിയാണ് തീരുമാനം. കുട്ടനാട് തോമസ് കെ തോമസും മലപ്പുറത്ത് കെ ടി മുജീബും മത്സരിക്കും

ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിന് എതിരെ ഉയർന്ന പ്രതിഷേധം ദേശീയ നേതൃത്വം പരിഗണിച്ചില്ല. എലത്തൂരിൽ തർക്കം ഉടലെടുത്തതിനെ തുടർന്ന് തീരുമാനം എൻസിപി കേന്ദ്ര നേതൃത്വത്തിന് വിട്ടിരുന്നു

ഏഴ് തവണ മത്സരിച്ച് നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായ ശശീന്ദ്രൻ മത്സരിക്കുന്നതിനോട് കോഴിക്കോട് ജില്ലാ നേതൃത്വത്തിന് യോജിപ്പുണ്ടായിരുന്നില്ല. സീറ്റ് ലഭിച്ചില്ലെങ്കിൽ ശശീന്ദ്രൻ പാർട്ടി പിളർത്തുമെന്ന ആശങ്ക മറ്റ് നേതാക്കൾക്കുണ്ടായിരുന്നു. ്‌