ഹോം › കേരളം

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ട ആനയെ മയക്കുവെടി വെച്ചു

By MJ Desk · 22 Jan 2025, 11:45 AM

അതിരപ്പിള്ളി വനമേഖലയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ ചികിത്സിക്കാനായി മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം. വെറ്ററിനറി ഡോക്ടർ അരുൺ സക്കറിയയും സംഘവും സ്ഥലത്തെത്തി നിരീക്ഷണം നടത്തിയ ശേഷം ആനയെ മയക്കുവെടി വെച്ചു. വെടിയേറ്റ ആന കാട്ടിലേക്ക് നീങ്ങി വെറ്റിലപ്പാറ പ്ലാന്റേഷൻ കോർപറേഷന്റെ ഫാക്ടറിക്ക് സമീപം പുഴയുടെ തുരുത്തിലാണ് ആനയുള്ളത്. 15 മുതൽ ആന ഈ പ്രദേശത്തുണ്ട്. ഇടവിട്ട ദിവസങ്ങളിൽ ആനയെ കണ്ടതിനെ തുടർന്നാണ് വനംവകുപ്പ് നിരീക്ഷണം നടത്തിയത്. മറ്റൊരു ആനയുമായി കൊമ്പ് കോർത്തപ്പോൾ കുത്തേറ്റതാണെന്നാണ് കരുതുന്നത്. മസ്തകത്തിൽ രണ്ട് മുറിവുണ്ട്. ആനയുടെ ഒരു മുറിവ് ഭേദമായ നിലയിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ആന അവശനായ നിലയിലാണ്. ഡിഎഫ്ഒ അടക്കമുള്ളവരും സ്ഥലത്തുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›