അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ജനുവരി 2ന് ചങ്ങനാശേരി എൻഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് അദ്ദേഹം എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിൽ എത്തുന്നത്.
മുഖ്യമന്ത്രിയും എൻഎസ്എസും നടത്തിയ ചർച്ചകളിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനും മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമാകും.
നേരത്തെ 5 വർഷം മുൻപായിരുന്നു മുഖ്യമന്ത്രി എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചത്. ഇതോടെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും മുഖ്യമന്ത്രിയും തമ്മിലുള്ള പിണക്കം അവസാനിച്ചേക്കും. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പരാമർശം നടത്തിയിരുന്നു.
ഇതിനെതിരേ സുകുമാരൻ നായരും വിമർശനവുമായി രംഗത്തെത്തിയിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയി കാലു പിടിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

കെജ്രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി
