യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ഖേദം പ്രകടിപ്പിച്ച് യുഡിഎഫ് നേതാവ് ഇർഷാദ്
കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് യുഡിഎഫ് മണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരി. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ല. തന്റെ പ്രസ്താവനയെ അത്തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ല. തന്റെ പരാമർശം ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ഇർഷാദ് പറഞ്ഞു
അതേസമയം സ്ത്രീ സമൂഹത്തെ മുഴുവൻ അപമാനിക്കുന്ന പരാമർശമാണ് ഇർഷാദ് ചക്കാലശ്ശേരി നടത്തിയതെന്ന് യു പ്രതിഭ പറഞ്ഞു. ജനപ്രതിനിധിയായാണ് മത്സരരംഗത്ത് ഇറങ്ങുന്നത്. പരാമർശത്തിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകും. പരാമർശം വ്യക്തിഹത്യയുടെ അങ്ങേയറ്റമാണെന്നും പ്രതിഭ പറഞ്ഞു
വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക് ചാതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വരികയാണെന്നായിരുന്നു പ്രതിഭക്കെതിരായ പരാമർശം. ഇതിൽ മുഖ്യമന്ത്രിയടക്കം അപലപിച്ച് രംഗത്തുവന്നിരുന്നു.