ഹോം › കേരളം

അൻവറിന്റെ നിലപാട് ഇന്നറിയാം; രാവിലെ 9 മണിക്ക് വാർത്താ സമ്മേളനം

By MJ Desk · 28 May 2025, 08:05 AM

രാവിലെ 9 മണിക്ക് വാർത്താ സമ്മേളനം വിളിച്ച് പിവി അൻവർ. ഇന്നലെ രാത്രിയിൽ അൻവർ നിർണായക കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. അൻവർ നിലപാട് മയപ്പെടുത്തിയെന്നാണ് സൂചന. യുഡിഎഫിൽ തൃണമൂൽ കോൺഗ്രസിനെ അസോസിയേറ്റ് അംഗമാക്കാമെന്ന വാഗ്ദാനത്തിൽ അൻവർ വഴങ്ങിയേക്കും. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് അൻവർ പിന്തുണ പ്രഖ്യാപിച്ചാൽ സ്വീകരിക്കും. അൻവറിന്റെ പിന്നാലെ നടക്കേണ്ടെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. അൻവർ നിലപാട് തിരുത്തിയാൽ മാത്രം ചർച്ച നടത്താമെന്ന സൂചനയും കോൺഗ്രസ് നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച തീരുമാനം ഇന്നത്തെ വാർത്താ സമ്മേളനത്തിൽ അറിയാം നിലമ്പൂരിൽ പ്രചാരണം ശക്തമാകുകയാണ്. യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനുകൾ ഇന്ന് ആരംഭിക്കും. ഇന്ന് നടക്കുന്ന നാല് പഞ്ചായത്ത് കൺവെൻഷനുകളിലും വിഡി സതീശൻ പങ്കെടുക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›