ഹോം › കേരളം

അർജന്റീന ടീമിന്റെ സന്ദർശനം: കാര്യവട്ടത്ത് കളി നടത്താൻ ആലോചിക്കുന്നതിൽ എതിർപ്പുമായി ബിസിസിഐ

By MJ Desk · 19 May 2025, 10:45 AM

അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിലെത്തിയാൽ കളിക്കുന്നതിനായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നൽകുന്നതിൽ ബിസിസിഐക്ക് എതിർപ്പ്. ഫുട്‌ബോൾ മത്സരം നടത്തിയാൽ വനിതാ ഏകദിന ലോകകപ്പ് വേദിയാക്കില്ലെന്ന് ബിസിസിഐ മുന്നറിയിപ്പ് നൽകി. അതേസമയം ഫിറ്റ്‌നസ് ഇല്ലാത്ത കൊച്ചി സ്റ്റേഡിയത്തിൽ മത്സരം നടത്തുന്നതിൽ സാങ്കേതിക തടസ്സവുമുണ്ട്. അർജന്റീന ടീം കേരളത്തിലെത്തിയാൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നൽകുമെന്നാണ് കായികമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ അർജന്റീന ടീം എത്തുമെന്ന് പ്രതീക്ഷിക്കുന്ന സമയത്ത് തന്നെയാണ് വനിതാ ലോകകപ്പ് മത്സരം നടക്കുന്നത്. മൂന്നിലേറെ മത്സരങ്ങൾ കാര്യവട്ടത്ത് വെച്ച് നടത്താനും ബിസിസിഐ ആലോചിച്ചിരുന്നു. ഐസിസി അംഗികാരം ലഭിച്ച ശേഷം മത്സരങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് സ്റ്റേഡിയത്തിൽ ഫുട്‌ബോൾ മത്സരം നടത്താൻ മന്ത്രി ഒരുങ്ങുന്നത്. ഇതോടെയാണ് ഫുട്‌ബോൾ മത്സരങ്ങൾ സ്‌റ്റേഡിയത്തിൽ നടത്തിയാൽ അംഗികാരം റദ്ദാക്കുമെന്ന് ബിസിസിഐ മുന്നറിയിപ്പ് നൽകിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›