വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം; മരുമകൻ ഒളിവിൽ, പോലീസ് അന്വേഷണം തുടരുന്നു
Feb 26, 2026, 10:51 IST
തിരുവനന്തപുരം വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മരുമകൻ ഒളിവിൽ. 18ാം തീയതിയാണ് സംഭവം നടന്നത്. പരാതിയിൽ കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. സംഭവം വാർത്ത ആയതോടെ ഒളിവിലുള്ള മരുമകനായി പോലീസ് തെരച്ചിൽ ഊർജിതമാക്കി
സംഭവദിവസം പ്രതിയുടെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയുടെ അമ്മയെ കിടപ്പുമുറിയിൽ കയറി വാ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി.
ബഹളം വെച്ച് കുതറി ഓടിമാറിയ വീട്ടമ്മ അയൽവാസികളുടെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. 52കാരിയാണ് മരുമകനെതിരെ പോലീസിൽ പരാതി നൽകിയത്.