{"vars":{"id": "89527:4990"}}

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിൽ പോയ പള്ളി വികാരി പിടിയിൽ
 

 

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി വികാരി അറസ്റ്റിൽ. കോട്ടയം പാലൂർക്കാവ് സിഎസ്‌ഐ പള്ളിയിലെ വികാരിയും കോട്ടയം വെള്ളൂർ സ്വദേശിയുമായ സന്തോഷിനെയാണ് പെരുവന്താനം പോലീസ് പിടികൂടിയത്. ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്

പള്ളിമേടയിൽ വെച്ചാണ് പുരോഹിതന്റെ ഭാഗത്ത് നിന്ന് പീഡനശ്രമം ഉണ്ടായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിയോട് വൈദികൻ മോശമായി പെരുമാറുകയായിരുന്നു. വിവരം പെൺകുട്ടി ഉടൻ വീട്ടിൽ അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസിൽ പരാതി നൽകി

പരാതി നൽകിയതിന് പിന്നാലെ വൈദികൻ ഒളിവിൽ പോകുകയായിരുന്നു. വേളാങ്കണ്ണിയിൽ ഒളിവിൽ താമസിക്കുകയായിരുന്നു സന്തോഷ്. പെരുവന്താനം സിഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു