ഹോം › കേരളം

മദ്യത്തിനൊപ്പം ബീഫും പോർക്കും പുറത്ത്; ട്രെയിൻ യാത്രക്കാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ട് ഐആർസിടിസി

By Metro Journal Team · 21 Nov 2026, 03:33 PM

ട്രെയിൻ യാത്രക്കിടയിൽ ഒരു ബീഫ് ബിരിയാണി കഴിക്കാൻ കൊതി തോന്നിയാൽ എന്ത് ചെയ്യും? ഓൺലൈനിൽ ഓർഡർ ചെയ്യാമെന്ന് വെച്ചാൽ നടക്കില്ല. റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള ഭക്ഷണവിതരണത്തിൽ ബീഫിനും പോർക്കിനും ഒക്കെ നിയന്ത്രണമുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് ഈ നിയന്ത്രണം.

യാത്രക്കാരന്റെ ടിക്കറ്റിന്റെ പിഎൻആർ നമ്പർ നൽകിയാൽ മാത്രമേ ട്രെയിനിലേക്കും റെയിൽവേ സ്റ്റേഷൻ്റെ അകത്തേക്കും ഭക്ഷണം എത്തുകയുള്ളൂ. ഫുഡ് ഡെലിവറി ആപ്പുകൾ ഐആർസിടിസിയുമായി സഹകരിച്ച് റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണം എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ബീഫ്, പോർക്ക് എന്നിവ ആപ്പിൽ എത്ര തിരഞ്ഞാലും ഉപഭോക്താവിന് കാണാൻ കഴിയില്ല. കാരണം ഐആർസിടിസിയുടെ നിയമപ്രകാരം ബീഫ്, പോർക്ക്, മദ്യം എന്നിവ റെയിൽവേ സ്റ്റേഷൻ്റെ അകത്ത് നിരോധിച്ചിട്ടുണ്ട്.

ബീഫും പോർക്കും ഒഴിവാക്കി മറ്റു ഭക്ഷണങ്ങൾ മാത്രം ഉപഭോക്താവിനെ തിരഞ്ഞെടുക്കാൻ കഴിയുന്ന രീതിയിലാണ് സെറ്റിങ്സ് ക്രമീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് മനുഷ്യർ സഞ്ചരിക്കുന്ന ട്രെയിനിൽ മദ്യത്തിന് വിലക്കേർപ്പെടുത്തുക തന്നെ വേണം. എന്നാൽ എന്തിനാണ് ഭക്ഷണവിഭവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് ചോദ്യം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#കോഴിക്കോട്#ബീഫ്#മദ്യം#യാത്ര#സ്റ്റേ

ബന്ധപ്പെട്ട വാർത്തകൾ

ഫെയർനസ് ക്രീമിൽ അളവിൽ കൂടുതൽ മെർക്കുറി; കർശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ17കാരി ഫെയർനെസ് ക്രീം വാങ്ങിയത് ഇൻസ്റ്റഗ്രാം വഴി; പേജ് അപ്രത്യക്ഷംവയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച 17-കാരി പ്രസവിച്ചു; ആൺസുഹൃത്തിനെതിരെ പോക്സോ കേസ്സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു; ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട്ആലപ്പുഴ ബീച്ച് സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നു; ജനപ്രതിനിധിയായ എന്നെ അറിയിച്ചില്ല രൂക്ഷവിമർശനവുമായി ജി. സുധാകരൻബിജെപി പ്രവേശനം തെറ്റായ തീരുമാനം, പദവി മോഹിച്ചല്ല മടക്കം’; കോൺഗ്രസ് പ്രവർത്തകരോട് ഹൃദയം തൊട്ട് മാപ്പ് പറഞ്ഞ് പത്മജ വേണുഗോപാൽ
പൂർണ്ണ പേജ് കാണുക ›