ഹോം › കേരളം

വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച 17-കാരി പ്രസവിച്ചു; ആൺസുഹൃത്തിനെതിരെ പോക്സോ കേസ്

By Metro Journal Team · 21 Nov 2026, 02:51 PM

കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ 17-കാരനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പെൺകുട്ടിയുമായി ഏറെ നാളായി അടുപ്പത്തിലായിരുന്ന ആൺകുട്ടി, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പൊലീസ് കണ്ടെത്തൽ.

​കഴിഞ്ഞ ദിവസം കലശലായ വയറുവേദനയെ തുടർന്നാണ് 17-കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പെൺകുട്ടി പ്രസവിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് മനസ്സിലാക്കിയ ഡോക്ടർമാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.

​പൊലീസ് അറിയിച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കൗൺസിലിംഗിനിടെയാണ് പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച വിവരം പെൺകുട്ടി തുറന്നുപറഞ്ഞത്. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിയായ 17-കാരനോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#police#കൊല്ലം#ഡോക്ടർ#പൊലീസ്#പ്രതി

ബന്ധപ്പെട്ട വാർത്തകൾ

മദ്യത്തിനൊപ്പം ബീഫും പോർക്കും പുറത്ത്; ട്രെയിൻ യാത്രക്കാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ട് ഐആർസിടിസി17കാരി ഫെയർനെസ് ക്രീം വാങ്ങിയത് ഇൻസ്റ്റഗ്രാം വഴി; പേജ് അപ്രത്യക്ഷംസംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു; ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട്ബിജെപി പ്രവേശനം തെറ്റായ തീരുമാനം, പദവി മോഹിച്ചല്ല മടക്കം’; കോൺഗ്രസ് പ്രവർത്തകരോട് ഹൃദയം തൊട്ട് മാപ്പ് പറഞ്ഞ് പത്മജ വേണുഗോപാൽഏറ്റുമാനൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽബി.ജെ.പി വിട്ടതിന് പിന്നാലെ കെ. കരുണാകരന്റെ പ്രതിമയിൽ മാല ചാർത്തുന്ന ചിത്രം ഫേസ്ബുക്ക് കവർ പിക്ച്ചറാക്കി പത്മജ വേണുഗോപാൽ
പൂർണ്ണ പേജ് കാണുക ›