പാലക്കാട്: ഭീകരവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പാലക്കാട് ജില്ലയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 27കാരനായ മഹാരാഷ്ട്ര സ്വദേശി ഗുരുമൂർത്തിയാണ് അറസ്റ്റിലായിരിക്കുന്നത്. നവി മുംബൈയിലെ ഭരത് ഖണ്ഡിവേലി സ്വദേശിയാണ് ഇയാൾ.
ഒറ്റാപാലം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പാൽ വിപണന കേന്ദ്രത്തിൽ ജോലി ചെയ്തുവരുകയായിരുന്നു ഗുരുമൂർത്തി. രഹസ‍്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. യുഎപിഎ നിയമത്തിലെ 18ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ഒറ്റപ്പാലത്തെ വാടകവീട്ടിൽ നിന്നുമാണ് തൃശൂർ സിറ്റി പൊലീസ് ഗുരുമൂർത്തിയെ അറസ്റ്റ് ചെയ്തത്.